Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lucknow Super Giants

ഋ​ഷ​ഭ് പ​ന്ത് രാ​ജി​വ​ച്ചു

ല​ക്‌​നോ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മാ​യ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഋ​ഷ​ഭ് പ​ന്ത് രാ​ജി​വ​ച്ചു. ഫ്രാ​ഞ്ചൈ​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2026 ഐ​പി​എ​ല്ലി​ല്‍ 14 മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ല് ജ​യം മാ​ത്രം നേ​ടി, പോ​യി​ന്‍റ് ടേ​ബ​ളി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​യി​രു​ന്നു ല​ക്‌​നോ. 2025 ഐ​പി​എ​ല്‍ ലേ​ല​ത്തി​ല്‍ 27 കോ​ടി രൂ​പ​യ്ക്കാ​ണ് ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് ഋ​ഷ​ഭ് പ​ന്തി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലാ​യി 581 റ​ണ്‍​സ് മാ​ത്ര​മേ ഋ​ഷ​ഭ് പ​ന്ത് നേ​ടി​യു​ള്ളൂ, 28 മ​ത്സ​രം ക​ളി​ച്ച​തി​ല്‍ 10 ജ​യം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

Sports

ഐ​പി​എ​ൽ: ല​ക്നോ​വി​ന് ടോ​സ്; ചെ​ന്നൈ​യ്ക്ക് ബാ​റ്റിം​ഗ്

ല​ക്നോ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ല​ക്‌​നോ​വി​ലാ​ണ് മ​ത്സ​രം.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, നി​ക്കോ​ളാ​സ് പു​രാ​ൻ, എ​യ്ഡ​ൻ മാ​ർ​ക്രം, റി​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), മു​കു​ൾ ചൗ​ധ​രി, അ​ബ്ദു​ൾ സ​മ​ദ്, ഷാ​ഹ്ബാ​സ് അ​ഹ്‌​മ​ദ്, മു​ഹ​മ്മ​ദ് സ​മി, മാ​യ​ങ്ക് യാ​ദ​വ്, ആ​കാ​ശ് മ​ഹാ​രാ​ജ് സിം​ഗ്, പ്രി​ൻ​സ് യാ​ദ​വ്.

ടീം ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), റു​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് (ക്യാ​പ്റ്റ​ൻ), ഉ​ർ​വി​ൽ പ​ട്ടേ​ൽ, കാ​ർ​ത്തി​ക് ശ​ർ​മ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ശി​വം ദു​ബെ, പ്ര​ശാ​ന്ത് വീ​ർ, അ​ൻ​ഷു​ൽ കാം​ബോ​ജ്, നൂ​ർ അ​ഹ്‌​മ​ദ്, സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ, മു​കേ​ഷ് ചൗ​ധ​രി.

Sports

ചെന്നൈയ്ക്ക് ലക്നോവിനെതിരെ സൂപ്പർ ജയം

ചെന്നൈ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. സ്കോർ: ലക്നോ 203.8 (20), ചെന്നൈ 208.5 (19.2).

ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് ഒരുക്കിയത്. സഞ്ജു 14 പന്തിൽ 28 റണ്‍സും ഗെയ്ക്‌വാദ് 28 പന്തിൽ 42 റണ്‍സും നേടി.

ഉർവിൽ പട്ടേലിന്‍റെ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. ഉർവിൽ 23 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 65 റണ്‍സെടുത്തു. കാർത്തിക് ശർമ 20 റണ്‍സും ഡെവാൾഡ് ബ്രെവിസ് പത്ത് റണ്‍സും നേടി. പുറത്താകാതെ ശിവം ദുബെ 15 റണ്‍സും പ്രശാന്ത് വീർ 18 റണ്‍സും നേടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആദ്യം ബാ​റ്റിംഗി​നി​റ​ങ്ങി​യ ല​ക്നോ​വി​നാ​യി ഓ​പ്പ​ണ​ർ ജോ​ഷ് ഇം​ഗ്ലി​ഷ് ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 33 പ​ന്തി​ൽ 85 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഇം​ഗ്ലി​ഷി​ന്‍റെ മി​ക​വി​ൽ ആ​ദ്യ ആ​റ് ഓ​വ​റി​ൽ ത​ന്നെ ല​ക്നോ 91 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ചെ​ന്നൈ ബൗ​ള​ർ​മാ​ർ പി​ടി​മു​റു​ക്കു​ക​യാ​യി​രു​ന്നു. പ​വ​ർ​പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​റി​ൽ മി​ച്ച​ൽ മാ​ർ​ഷ് (10) വീ​ണെ​ങ്കി​ലും പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​ന്നി​ന് 91 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ക്നോ.

പി​ന്നീ​ടെ​ത്തി​യ ആ​ർ​ക്കും ക്രീ​സി​ൽ നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പി​ടി​ച്ചു​നി​ന്ന ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദി​ന്‍റെ ബാ​റ്റിം​ഗാ​ണ് (25 പ​ന്തി​ൽ 43*) ല​ക്നോ​വി​ന്‍റെ സ്കോ​ർ 200 ക​ട​ത്തി​യ​ത്. ജാ​മി ഓ​വ​ർ​ട്ട​ൻ മൂ​ന്നും അ​ൻ​ഷു​ൽ കം​ബോ​ജ് ര​ണ്ട‌ും നൂ​ർ അ​ഹ​മ്മ​ദ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ലക്നോവാണ് പട്ടികയിൽ ഒടുവിൽ.

National

മ​ഴ ക​ളി​ച്ച ല​ക്നൗ​വി​ൽ മാ​ർ​ഷി​ന്‍റെ മാ​ന്ത്രി​ക സെ​ഞ്ചു​റി; ആ​ർ​സി​ബി​യെ വീ​ഴ്ത്തി പ​ട​യോ​ട്ടം തു​ട​ർ​ന്ന് ല​ക്നൗ

ല​ക്നൗ: പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യി പൊ​രു​തി​യ ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ വി​ജ​യം. ഐ​പി​എ​ൽ 2026ലെ ​നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 9 റ​ൺ​സി​നാ​ണ് ല​ക്നൗ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ​യും കൃ​ത്യ​ത​യാ​ർ​ന്ന ബൗ​ളിം​ഗ് കാ​ഴ്ച​വെ​ച്ച പ്രി​ൻ​സ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ല​ക്നൗ​വി​നെ തു​ണ​ച്ച​ത്.

മ​ഴ കാ​ര​ണം ക​ളി ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 19 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നൗ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സാ​ണ് നേ​ടി​യ​ത്. 56 പ​ന്തി​ൽ 111 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ മാ​ർ​ഷാ​യി​രു​ന്നു ല​ക്നൗ​വി​ന്‍റെ നെ​ടും​തൂ​ൺ. നി​ക്കോ​ളാ​സ് പു​രാ​ൻ (38), അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ റി​ഷ​ഭ് പ​ന്ത് (10 പ​ന്തി​ൽ 32*) എ​ന്നി​വ​രും സ്കോ​ർ ഉ​യ​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. മ​ഴ നി​യ​മ​പ്ര​കാ​രം ആ​ർ​സി​ബി​യു​ടെ വി​ജ​യ​ല​ക്ഷ്യം 19 ഓ​വ​റി​ൽ 213 റ​ൺ​സാ​യി നി​ശ്ച​യി​ച്ചു.

കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് തു​ട​ക്കം ത​ന്നെ പാ​ളി. വി​രാ​ട് കോ​ലി​യും (0) ജേ​ക്ക​ബ് ബേ​ഥ​ലി​നും (4) വേ​ഗ​ത്തി​ൽ പു​റ​ത്താ​യ​തോ​ടെ ആ​ർ​സി​ബി പ്ര​തി​രോ​ധ​ത്തി​ലാ​യി. 31 പ​ന്തി​ൽ 61 റ​ൺ​സെ​ടു​ത്ത ര​ജ​ത് പാ​ട്ടീ​ദാ​ർ ടീ​മി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു.
അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ടിം ​ഡേ​വി​ഡ് (40), ക്രു​നാ​ൽ പാ​ണ്ഡ്യ (28*), റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ് (23*) എ​ന്നി​വ​ർ ആ​ഞ്ഞു​പി​ടി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ന് 9 റ​ൺ​സ് അ​ക​ലെ പൊ​രു​തി​വീ​ണു.

മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത പ്രി​ൻ​സ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദു​മാ​ണ് ആ​ർ​സി​ബി​യു​ടെ റ​ൺ​വേ​ട്ട​യ്ക്ക് ത​ട​യി​ട്ട​ത്. ഈ ​വി​ജ​യ​ത്തോ​ടെ തു​ട​ർ​ച്ച​യാ​യ ആ​റ് തോ​ൽ​വി​ക​ൾ​ക്ക് ല​ക്നൗ അ​ന്ത്യം കു​റി​ച്ചു. ഹോം ​ഗ്രൗ​ണ്ടി​ലെ തു​ട​ർ​ച്ച​യാ​യ എ​ട്ട് തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ല​ക്നൗ​വി‌​ന്‍റെ ആ​ദ്യ ജ​യം കൂ​ടി​യാ​ണി​ത്. ആ​റ് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണെ​ങ്കി​ലും പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്താ​ൻ ല​ക്നൗ​വി​ന് ഈ ​ജ​യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ആ​ർ​സി​ബി​ക്ക് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​ൻ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Kerala

ഐ​പി​എ​ൽ: രാജസ്ഥാൻ റോയൽസിനെതിരെ ടോ​സ് നേ​ടി ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്

ല​ക്നോ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ മു​ത​ൽ ല​ക്നോ​വി​ലാ​ണ് മ​ത്സ​രം.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, ആ​യു​ഷ് ബ​ദോ​ണി, റി​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), നി​ക്കോ​ളാ​സ് പൂ​രാ​ൻ, എ​യ്ഡ​ൻ മാ​ർ​ക്രം, മു​കു​ൾ ചൗ​ധ​രി, മു​ഹ​മ്മ​ദ് ഷ​മി, മൊ​ഹ്സി​ൻ ഖാ​ൻ, പ്രി​ൻ​സ് യാ​ദ​വ്, ദി​ഗ്വേ​ഷ് സിം​ഗ് റാ​തി, മാ​യ​ങ്ക് യാ​ദ​വ്.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഷിം​റോ​ൺ ഹെ​റ്റ്മ​യ​ർ, ഡോ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, ര​വി ബി​ഷ്ണോ​യി, ബ്രി​ജേ​ഷ് ശ​ർ​മ, നാ​ന്ദ്രെ ബ​ർ​ഗ​ർ.

Sports

ഹ​സ​രം​ഗ ക​ളി​ക്കി​ല്ല; ജോ​ര്‍​ജ് ലി​ന്‍​ഡി​നെ ടീ​മി​ലെ​ത്തി​ച്ച് ല​ക്നോ

ല​ക്നോ: വാ​നി​ന്ദു ഹ​സ​രം​ഗ​യ്ക്ക് പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജോ​ര്‍​ജ് ലി​ന്‍​ഡി​നെ ടീ​മി​ലെ​ത്തി​ച്ച് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ്. ഐ​പി​എ​ല്ലി​ലെ ഈ ​സീ​സ​ണി​ൽ ഹ​സ​രം​ഗ ക​ളി​ക്കി​ല്ലെ​ന്നും പ​ക​രം ജോ​ര്‍​ജ് ലി​ന്‍​ഡി​നെ ടീ​മി​ലെ​ടു​ത്തെ​ന്നും എ​ല്‍​എ​സ്ജി സ്ഥി​രീ​ക​രി​ച്ചു.

ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ എ​ന്‍​ഒ​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ത്ത​താ​ണ് ഹ​സ​രം​ഗ​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്. പ​രി​ക്ക് ഭേ​ദ​മാ​യ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹ​സ​രം​ഗ ശ്രീ​ല​ങ്ക​ൻ ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. ലെ​ഗ് സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​റാ​ണ് ജോ​ര്‍​ജ് ലി​ന്‍​ഡ്.

ഇ​ടം കൈ​യ​ന്‍ ബാ​റ്റ​റാ​യ താ​ര​ത്തെ ഒ​രു കോ​ടി രൂ​പ​യ്ക്കാ​ണ് എ​ല്‍​എ​സ്ജി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ലി​ന്‍​ഡ് ഐ​പി​എ​ല്‍ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. വി​വി​ധ ഫ്രാ​ഞ്ചൈ​സി ലീ​ഗു​ക​ളി​ലാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​ത്തി​നു 250ലേ​റെ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച് പ​രി​ച​യ​മു​ണ്ട്.

എ​സ്എ​ടി 20യി​ല്‍ എം​ഐ കേ​പ്ടൗ​ണി​ന്‍റെ​യും അ​മേ​രി​ക്ക​യി​ലെ മേ​ജ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ല്‍ എം​ഐ ന്യൂ​യോ​ര്‍​ക്കി​ന്‍റെ​യും താ​ര​മാ​ണ് ജോ​ര്‍​ജ് ലി​ന്‍​ഡ്. പ്രോ​ട്ടീ​സി​നാ​യി 37 ടി20 ​മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ടെ​സ്റ്റും നാ​ല് ഏ​ക​ദി​ന​ങ്ങ​ളും ലി​ന്‍​ഡ് ക​ളി​ച്ചി​ട്ടു​ണ്ട്.

Sports

സൂ​പ്പ​ർ ചൗ​ധ​രി...

ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഐ​​​​പി​​​​എ​​​​ൽ) ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ യു​​​​വ പ്ര​​​​സ​​​​രി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. മൂ​​​​ന്ന് ഐ​​​​പി​​​​എ​​​​ൽ മാ​​​​ത്രം പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ത്തു​​ള്ള 21കാ​​ര​​ൻ മു​​​​കു​​​​ൾ ചൗ​​​​ധ​​​​രി​​​​യാ​​​​ണ് പു​​​​തി​​​​യ താ​​​​രം.

182 റ​​​​ണ്‍​സ് വി​​​​ജ​​​​യ ല​​​​ക്ഷ്യം പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 128 റ​​​​ണ്‍​സു​​​​മാ​​​​യി തോ​​​​ൽ​​​​വി മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ട ല​​​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നെ, 27 പ​​​​ന്തി​​​​ൽ 54 റ​​​​ണ്‍​സു​​​​മാ​​​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന് ജ​​​​യ​​ത്തി​​ലെ​​ത്തി​​ച്ചു. മു​​​​കു​​​​ൾ ചൗ​​​​ധ​​​​രി ക്രീ​​​​സി​​​​ൽ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ച​​​​ത് പ്രാ​​​​യ​​​​ത്തി​​​​ൽ ക​​​​വി​​​​ഞ്ഞ പ​​​​ക്വ​​​​ത​​​​യും സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​യാ​ണ്.

►128/7- 182/7◄

ആ​​​​ദ്യ എ​​​​ട്ട് പ​​​​ന്തി​​​​ൽ ര​​​​ണ്ട് റ​​​​ണ്‍​സു​​​​മാ​​​​യി ക്രീ​​​​സി​​​​ൽ തു​​​​ട​​​​ർ​​​​ന്ന മു​​​​കു​​​​ൾ ചൗ​​​​ധ​​​​രി ഇ​​​​ത്ര അ​​​​പ​​​​ക​​​​ടം വി​​​​ത​​​​യ്ക്കു​​​​മെ​​​​ന്ന് കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് പോ​​​​ലും ക​​​​രു​​​​തി​​​​യി​​​​ല്ല. പി​​​​ന്നീ​​​​ടു​​​​ള്ള 19 പ​​​​ന്തി​​​​ൽ 52 റ​​​​ണ്‍​സ് നേ​​​​ടി​​​​യാ​​​​ണ് ചൗ​​​​ധ​​​​രി മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ചൗ​​​​ധ​​​​രി ക്രീ​​​​സി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ ല​​​​ക്നോ സ്കോ​​​​ർ 16 ഓ​​​​വ​​​​റി​​​​ൽ 128/7. ല​​​​ക്ഷ്യം 182. ചൗ​​​​ധ​​​​രി​​​​ക്ക് കൂ​​​​ട്ടാ​​​​യി പേ​​​​സ​​​​ർ ആ​​​​വേ​​​​ശ് ഖാ​​​​നും. അ​​​​വ​​​​സാ​​​​ന നാ​​​​ല് ഓ​​​​വ​​​​റി​​​​ൽ ചൗ​​​​ധ​​​​രി​​​​യു​​​​ടെ ബാ​​​​റ്റി​​​​ൽ നി​​​​ന്ന് ഏ​​​​ഴ് സി​​​​ക്സു​​​​ക​​​​ൾ പി​​​​റ​​​​ന്ന​​​​തോ​​​​ടെ ല​​​​ക്നോ തോ​​​​ൽ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്ന് ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കു കു​​​​തി​​​​ച്ചു.

അ​​​​വ​​​​സാ​​​​ന 12 പ​​​​ന്തി​​​​ൽ ജ​​യി​​ക്കാ​​ൻ 30 റ​​​​ണ്‍​സ്. 19-ാം ഓ​​​​വ​​​​റി​​​​ൽ കാ​​​​മ​​​​റൂ​​​​ണ്‍ ഗ്രീ​​​​ൻ ആ​​​​ദ്യ ര​​​​ണ്ട് പ​​​​ന്തി​​​​ൽ റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല. പി​​​​ന്നീ​​​​ടു​​​​ള്ള നാ​​​​ല് പ​​​​ന്തി​​​​ൽ ര​​​​ണ്ട് സി​​​​ക്സും ഒ​​​​രു ഫോ​​​​റും സ​​​​ഹി​​​​തം 16 റ​​​​ണ്‍​സ് ചൗ​​​​ധ​​​​രി അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. അ​​തോ​​ടെ മ​​ത്സ​​രം വ​​രു​​തി​​യി​​ൽ. വൈ​​​​ഭ​​​​വ് അ​​​​റോ​​​​റ എ​​​​റി​​​​ഞ്ഞ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ലെ ആ​​​​ദ്യ പ​​​​ന്ത് സിം​​​​ഗി​​​​ൾ നേ​​​​ടി ആ​​​​വേ​​​​ശ് ഖാ​​​​ൻ ചൗ​​​​ധ​​​​രി​​​​ക്ക് സ്ട്രൈ​​​​ക്ക് കൈ​​​​മാ​​​​റി. ല​​​​ക്ഷ്യം അ​​​​ഞ്ച് പ​​​​ന്തി​​​​ൽ 13 റ​​​​ണ്‍​സ്. അ​​​​റോ​​​​റ​​​​യെ അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ത്തി ല​​​​ക്ഷ്യം നാ​​​​ല് പ​​​​ന്തി​​​​ൽ ഏ​​​​ഴാ​​​​ക്കി ചൗ​​​​ധ​​​​രി. ആം​​​​ഗി​​​​ൾ മാ​​​​റി അ​​​​റോ​​​​റ ര​​​​ണ്ട് യോ​​​​ർ​​​​ക്ക​​​​റി​​​​ൽ ചൗ​​​​ധ​​​​രി​​​​യെ നി​​​​ശ​​​​ബ്ദ​​​​നാ​​​​ക്കി. അ​​​​ഞ്ചാം പ​​​​ന്ത് എ​​​​ക​​​​സ്ട്രാ ക​​​​വ​​​​റി​​​​ന് മു​​​​ക​​​​ളി​​​​ലൂ​​​​ടെ ചൗ​​​​ധ​​​​രി അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ത്തി. സ്കോ​​​​ർ തു​​​​ല്യം. അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ സിം​​​​ഗി​​​​ൾ നേ​​​​ടി ചൗ​​​​ധ​​​​രി​​​​യും ആ​​​​വേ​​​​ഷും ജ​​​​യം ആ​​​​ഘോ​​​​ഷി​​​​ച്ചു.

►ധോ​​​​ണി ഫാ​​​​ൻ◄

നേ​​​​രി​​​​ട്ട ഒ​​​​ന്പ​​​​താം പ​​​​ന്തി​​​​ലാ​​​​യി​​​​രു​​​​ന്ന ചൗ​​​​ധ​​​​രി ആ​​​​ദ്യ ബൗ​​​​ണ്ട​​​​റി നേ​​​​ടി​​​​യ​​​​ത്. 17-ാം ഓ​​​​വ​​​​റി​​​​ൽ വൈ​​​​ഭ​​​​വ് അ​​​​റോ​​​​റ​​​​യു​​​​ടെ യോ​​​​ർ​​​​ക്ക​​​​ർ പി​​​​ഴ​​​​ച്ചു. ചൗ​​​​ധ​​​​രി ത​​​​ന്‍റെ കൈ​​​​ത്ത​​​​ണ്ട​​​​യു​​​​ടെ ച​​​​ല​​​​ന​​​​ത്തി​​​​ലൂ​​​​ടെ എം.​​​​എ​​​​സ്. ധോ​​​​ണി​​​​യെ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ബാ​​​​ക്ക് ലി​​​​ഫ്റ്റി​​​​ലൂ​​​​ടെ പ​​​​ന്ത് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ത്തി. ധോ​​​​ണി​​​​യു​​​​ടെ ക​​​​ടു​​​​ത്ത ആ​​​​രാ​​​​ധ​​​​ക​​​​നാ​​​​യ ചൗ​​​​ധ​​​​രി​​​​യു​​​​ടെ ഫി​​​​നി​​​​ഷിം​​​​ഗ് റോ​​​​ളി​​​​ലെ തു​​​​ട​​​​ക്കം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്.

ധോ​​​​ണി​​​​യെ​​​​പ്പോ​​​​ലെ ഒ​​​​രു ഫി​​​​നി​​​​ഷ​​​​റാ​​​​കാ​​​​ൻ ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നു. ധോ​​​​ണി​​​​യോ​​​​ടു​​​​ള്ള ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ൽ ഞാ​​​​ൻ ഒ​​​​രു വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​റാ​​​​യും മാ​​​​റി. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ എ​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട സ്ട്രോ​​​​ക്കു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്- ചൗ​​​​ധ​​​​രി പ​​​​റ​​​​ഞ്ഞു.

►ഐ​​​​പി​​​​എ​​​​ൽ എ​​​​ൻ​​​​ട്രി◄

സ​​​​യി​​​​ദ് മു​​​​ഷ​​​​താ​​​​ഖ് അ​​​​ലി ട്രോ​​​​ഫി ഫൈ​​​​ന​​​​ലി​​​​ൽ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ലെ അ​​​​സാ​​​​മാ​​​​ന്യ ബാ​​​​റ്റിം​​​​ഗാ​​​​ണ് മു​​​​കു​​​​ൾ ചൗ​​​​ധ​​​​രി​​​​ക്ക് ഐ​​​​പി​​​​എ​​​​ൽ എ​​​​ൻ​​​​ട്രി ഒ​​​​രു​​​​ക്കി​​​​യ​​​​ത്. രാ​​​​ജ​​​​സ്ഥാ​​​​നു വേ​​​​ണ്ടി ഡ​​​​ൽ​​​​ഹി​​​​ക്കെ​​​​തി​​​​രേ ഫൈ​​​​ന​​​​ലി​​​​ലെ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ 25 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് ടീ​​​​മി​​​​ന് ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യാ​​​​ണ് ച​​​​ക്ര​​​​വ​​​​ർ​​​​ത്തി അ​​​​ന്ന് താ​​​​ര​​​​മാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി ഐ​​​​പി​​​​എ​​​​ൽ ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ളു​​​​ടെ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി. ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ന​​​​ട​​​​ന്ന ലേ​​​​ല​​​​ത്തി​​​​ൽ ല​​​​ക​​​​നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ് താ​​​​ര​​​​ത്തെ 2.6 കോ​​​​ടി രൂ​​​​പ​​​​യ്ക്ക് സ്വ​​​​ന്ത​​​​മാ​​​​ക്കി. അ​​​​ഞ്ച് മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കി​​പ്പു​​റം ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​ൻ​​സി​​​​ൽ ചൗ​​​​ധ​​​​രി സ​​​​മാ​​​​ന വെ​​​​ടി​​​​ക്കെ​​​​ട്ടോ​​​​ടെ ല​​​​ക്നോ​​​​വി​​​​ന്‍റെ വി​​​​ശ്വാ​​​​സം കാ​​​​ത്തു.

ചൗ​​​​ധ​​​​രി നേ​​​​ടി​​​​യ 52 റ​​​​ണ്‍​സും ഡെ​​​​ത്ത് ഓ​​​​വ​​​​റി​​​​ൽ (17- 20) ആ​​​​യി​​​​രു​​​​ന്നു. ചേ​​​​സിം​​​​ഗി​​​​ൽ ഡെ​​​​ത്ത് ഓ​​​​വ​​​​റി​​​​ൽ ബാ​​​​റ്റ് ചെ​​​​യ്ത അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ര​​​​ണ്ടാം ബാ​​​​റ്റ​​​​റാ​​​​ണ് മു​​​​കു​​​​ൾ ചൗ​​​​ധ​​​​രി. 2013ൽ ​​​​കീ​​​​റോ​​​​ണ്‍ പൊ​​​​ള്ളാ​​​​ർ​​​​ഡ് (57) ആ​​​​ണ് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ആ​​​​ദ്യ താ​​​​രം.

►ഇന്ത്യയുടെ 6, 7 നന്പർ ബാറ്റർ?◄

“ചൗ​​​​ധ​​​​രി​​​​യു​​​​ടെ ആ​​​​ദ്യ വ​​​​ലി​​​​യ ഇ​​​​ന്നിം​​​​ഗ്സ്. ഇ​​​​ത് തു​​​​ട​​​​ക്കം മാ​​​​ത്ര​​​​മാ​​​​കാം. ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റി​​​​ലെ ആ​​​​റാം ന​​​​ന്പ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഏ​​​​ഴാം ന​​​​ന്പ​​​​ർ ബാ​​​​റ്റ​​​​ർ ആ​​​​കാ​​​​ൻ ചൗ​​​​ധ​​​​രി​​​​ക്ക് പ്ര​​​​തി​​​​ഭ​​​​യു​​​​ണ്ട്. പ​​​​ക്ഷേ, സ്ഥി​​​​ര​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണം. ഈ ​​​​മാ​​​​ന്ത്രി​​​​ക ഇ​​​​ന്നിം​​​​ഗ്സ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​തി​​​​ന് അ​​​​ർ​​​​ഹ​​​​നാ​​​​ക്കു​​​​ന്നു”- ല​​​​ക്നോ ഹെ​​​​ഡ് കോ​​​​ച്ച് ജ​​​​സ്റ്റി​​​​ൻ ലാം​​​​ഗ​​​​ർ മ​​​​ത്സ​​​​ര​​​​ശേ​​​​ഷം പ​​​​റ​​​​ഞ്ഞു.

Kerala

ഐ​പി​എ​ൽ: ടോ​സ് നേ​ടി ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, എ​യ്ഡ​ൻ മാ​ർ​ക്രം, റി​ഷ​ഭ് പ​ന്ത് ( ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), നി​ക്കോ​ളാ​സ് പു​രാ​ൻ, അ​ബ്ദു​ൾ സ​മ​ദ്, മു​കു​ൾ ചൗ​ധ​രി, മ​ണി​മാ​ര​ൻ സി​ദ്ദാ​ർ​ഥ്, ആ​വേ​ശ് ഖാ​ൻ, മു​ഹ​മ്മ​ദ് ഷാ​മി, ദി​ഗ്‌​വേ​ഷ് സിം​ഗ് റാ​തി, പ്രി​ൻ​സ് യാ​ദ​വ്.

ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്: അ​ജി​ൻ‌​ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), ഫി​ൻ അ​ല​ൻ, കാ​മ​റൂ​ൺ ഗ്രീ​ൻ, ആം​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി (വി​ക്ക​റ്റ് കീ​പ്പ​ർ), റി​ങ്കു സിം​ഗ്, റോ​വ്മാ​ൻ പ​വ​ൽ, ര​മ​ൺ​ദീ​പ് സിം​ഗ്, അ​നു​കൂ​ൽ റോ​യ്, സു​നി​ൽ ന​രെ​യ്ൻ, ന​വ്ദീ​പ് സൈ​നി, കാ​ർ​ത്തി​ക് ത്യാ​ഗി.

Sports

എന്നുവരും ഹ​​​​സ​​​​രെ​​ങ്ക!

ല​​​​ക്നോ: ഐ​​​​പി​​​​എ​​​​ൽ രം​​​​ഗ​​​​പ്ര​​​​വേ​​​​ശം ന​​​​ട​​​​ത്താ​​​​തെ ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സി​​​​ന് ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി ശ്രീ​​​​ല​​​​ങ്ക​​​​ൻ ലെ​​​​ഗ് സ്പി​​​​ന്ന​​​​ർ വ​​നി​​ന്ധു ഹ​​സ​​രെ​​ങ്ക. സീ​​​​സ​​​​ണ്‍ തു​​​​ട​​​​ങ്ങി ഇ​​​​ത്ര​​​​യും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടി​​​​ട്ടും ഹ​​​​സ​​​​രെ​​ങ്ക ല​​​​ക്നോ ടീ​​​​മി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ല.

ഐ​​​​പി​​​​എ​​​​ൽ ക​​​​ളി​​​​ക്കാ​​​​ർ​​​​ക്ക് നോ ​​​​ഒ​​​​ബ്ജ​​​​ക്‌​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് (എ​​​​ൻ​​​​ഒ​​​​സി) ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​യി ശ്രീ​​​​ല​​​​ങ്ക ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ഫി​​​​റ്റ്ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് താ​​​​രം വി​​​​ധേ​​​​യ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.

ഇ​​​​ട​​​​തു കൈ​​​​ത്ത​​​​ണ്ട​​​​യി​​​​ലെ പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ട് മാ​​​​സ​​​​മാ​​​​യി താ​​​​രം ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന് അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ഐ​​സി​​സി ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​ലെ ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഹ​​​​സ​​​​രെ​​ങ്ക അ​​​​വ​​​​സാ​​​​നം ക​​​​ളി​​​​ച്ച​​​​ത്.

ശ്രീ​​​​ല​​​​ങ്ക​​​​ൻ സ്പി​​​​ന്ന​​​​ർ​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ല​​​​ക്നോ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. ര​​​​ണ്ട് കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണ് 28കാ​​​​ര​​​​നാ​​​​യ ഹ​​സ​​രെ​​ങ്ക​​യെ ല​​​​ക്നോ ടീ​​​​മി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

Sports

ഐ​പി​എ​ൽ: ടോ​സ് നേ​ടി ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​ല​ത്തി​ലാ​ണ് മ​ത്സ​രം.

സീ​സ​ണി​ലെ ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ജ​യ​മാ​ണ് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ ല​ക്ഷ്യം.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: ട്രാ​വി​സ് ഹെ​ഡ്, അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൺ, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ, അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്‌​ഢി, ഹ​ർ​ഷ് ദു​ബെ, ശി​വാം​ഗ് കു​മാ​ർ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ജ​യ്‌​ദേ​വ് ഉ​ന​ദ്ക​ട്ട്.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, റി​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), എ​യ്ഡ​ൻ മാ​ർ​ക്രം, നി​ക്കോ​ളാ​സ് പു​രാ​ൻ, അ​ബ്ദു​ൾ സ​മ​ദ്, മു​കു​ൽ ചൗ​ധ​രി, മ​നി​മാ​ര​ൻ സി​ദ്ദാ​ർ​ഥ്, ആ​വേ​ഷ് ഖാ​ൻ, മു​ഹ​മ്മ​ദ് ഷ​മി, ദി​ഗ്‌​വേ​ഷ് സിം​ഗ് രാ​തി, പ്രി​ൻ​സ് യാ​ദ​വ്.

Latest News

Corehub Up